Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : RangeRoverControversy

റേ​ഞ്ച് റോ​വ​ർ വി​വാ​ദം; ലീ​ഗ് മ​ന്ത്രി​മാ​ർ​ക്കും എം​എ​ൽ​എ​മാ​ർ​ക്കും പെ​രു​മാ​റ്റ​ച്ച​ട്ടം വ​രു​ന്നു

ന്യൂ​ഡ​ൽ​ഹി: മ​ന്ത്രി​മാ​ർ​ക്കും എം​എ​ൽ​എ​മാ​ർ​ക്കും എം​പി​മാ​ർ​ക്കും പെ​രു​മാ​റ്റ​ച്ച​ട്ടം കൊ​ണ്ടു​വ​രാ​ൻ മു​സ്‌​ലിം ലീ​ഗ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഒ​ക്ടോ​ബ​ർ മൂ​ന്നി​ന് കോ​ഴി​ക്കോ​ട് മ​ന്ത്രി​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം ചേ​രും. യോ​ഗ​ത്തി​ൽ ലീ​ഗ് മ​ന്ത്രി​മാ​ർ​ക്കു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ർ​ട്ടി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കും.

മ​ന്ത്രി കെ.​എം. ഷാ​ജി സ​ർ​ക്കാ​ർ വാ​ഹ​നം ഒ​ഴി​വാ​ക്കി സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ റേ​ഞ്ച് റോ​വ​ർ ഉ​പ​യോ​ഗി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് മാ​ർ​ഗ​രേ​ഖ ത​യാ​റാ​ക്കാ​ൻ പാ​ർ​ട്ടി നേ​തൃ​ത്വം തീ​രു​മാ​നി​ച്ച​തെ​ന്നാ​ണ് സൂ​ച​ന. ഷാ​ജി​യു​ടെ ന​ട​പ​ടി​യി​ൽ ലീ​ഗ് നേ​തൃ​ത്വ​ത്തി​ലെ ഒ​രു വി​ഭാ​ഗ​ത്തി​ന് അ​തൃ​പ്തി​യു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ സേ​വ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ സ്വീ​ക​രി​ക്കു​മ്പോ​ൾ ജ​ന​പ്ര​തി​നി​ധി​ക​ൾ പാ​ലി​ക്കേ​ണ്ട ജാ​ഗ്ര​ത​യും പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്താ​നാ​ണ് തീ​രു​മാ​നം. നി​ല​വി​ലെ ലീ​ഗ് മ​ന്ത്രി​മാ​രി​ൽ പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി ഒ​ഴി​കെ​യു​ള്ള​വ​ർ പു​തു​മു​ഖ​ങ്ങ​ളാ​ണ്. എം​എ​ൽ​എ​മാ​രി​ലും പു​തു​മു​ഖ​ങ്ങ​ൾ​ക്ക് പ്രാ​തി​നി​ധ്യം കൂ​ടു​ത​ലാ​ണ്. 

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് കൃ​ത്യ​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കേ​ണ്ട​തു​ണ്ടെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ് പാ​ർ​ട്ടി നേ​തൃ​ത്വം. ഒ​ക്ടോ​ബ​ർ മൂ​ന്നി​ന് ചേ​രു​ന്ന യോ​ഗ​ത്തി​ൽ മ​ന്ത്രി​മാ​ർ, എം​എ​ൽ​എ​മാ​ർ, എം​പി​മാ​ർ എ​ന്നി​വ​ർ​ക്കു​ള്ള പെ​രു​മാ​റ്റ​ച്ച​ട്ട​വും പാ​ലി​ക്കേ​ണ്ട മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും സം​ബ​ന്ധി​ച്ച് വി​ശ​ദ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കും.

Latest News

Corehub Up